തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഓണത്തിന് 21.88 കോടിയുടെ ഖാദി ഉത്പന്നങ്ങള്‍ വിറ്റഴിച്ചതായി ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന്. 4.7 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം 150 കോടിയുടെ വില്‍പ്പനയാണ് ലക്ഷ്യം.
തിരുവനന്തപുരം ലോട്ടറി ഓഫീസില്‍ ഒക്ടോബര്‍ 20നാണ് ഓണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ്. ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് കാറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്കൂട്ടറും മൂന്നാം സമ്മാനമായി ജില്ലകള്‍ തോറും ഓരോ പവനുമാണ് നല്‍കുക. ഗാന്ധിജയന്തി പ്രമാണിച്ച് 30 ശതമാനം വരെയാണ് റിബേറ്റ്. 25 മുതല്‍ ഒക്ടോബര്‍ മൂന്നു വരെ അയ്യങ്കാളി ഹാളില്‍ ഖാദി മേള സംഘടിപ്പിക്കും. വൈകുന്നേരങ്ങളില്‍ നാലു മണിക്ക് സാംസ്കാരിക സായാഹ്നം എന്ന പേരില്‍ വിവിധ കലാപരിപാടികളുമുണ്ടാകും.
ഖാദിബോര്‍ഡില്‍ വായ്പ കുടിശികയായവര്‍ക്ക് കുടിശ്ശികനിവാരണത്തിന് പിഴപ്പലിശ, പലിശ എന്നിവ കുറച്ചോ ഒഴിവാക്കിയോ ഒറ്റത്തവണ തീര്‍പ്പാക്കലിന് നടപടി സ്വീകരിക്കും. അദാലത്ത് ഒക്ടോബര്‍ 9ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ അദാലത്തുകള്‍ക്ക് ശേഷം 20ന് കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ വച്ചാണ് സമാപന ചടങ്ങെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: