പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിക്കുന്ന കാരിക്കേച്ചറുമായി കനേഡിയന്‍ പത്രമായ ദി ഗ്ലോബ് ആന്‍ഡ് മെയില്‍. ഖാലിസ്ഥാന്‍ ഭീകരനെ ആരോ കൊലപ്പെടുത്തിയതിന് ഭാരതത്തെ കുറ്റപ്പെടുത്തുന്ന ട്രൂഡോയുടെ നിലപാടിനെയാണ് കാരിക്കേച്ചര്‍ കടന്നാക്രമിക്കുന്നത്.
ഭാരതത്തിന്റെ ദേശീയ മൃഗമായ കടുവ ട്രൂഡോയെ ആക്രമിക്കുന്നതാണിത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഓസ്ട്രലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവര്‍ ഭാരതത്തിനാപ്പം നിലകൊള്ളുന്നതായും ഇതിലുണ്ട്. നയതന്ത്ര ബന്ധത്തില്‍ കാനഡ പരാജയപ്പെട്ടുവെന്നും ലോകരാഷ്‌ട്രങ്ങള്‍ അടക്കം ഭാരതത്തിനൊപ്പം തുടരുകയാണെന്നും പറയാതെ പറയുകയാണ് ചിത്രം. കടുവയുടെ ആക്രമണത്തില്‍ ട്രൂഡോയുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: