ന്യൂദല്‍ഹി : ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ബിരുദാനന്തര ബിരുദത്തിന് ചേരാനാകും. ഇതിനൊപ്പം ചികിത്സയും നടത്താം.
ഇന്ത്യന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് വേള്‍ഡ് ഫെഡറേഷന് ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ അംഗീകാരം ലഭിച്ചതോടെയാണിത്. പത്ത് വര്‍ഷത്തേക്കാണ് അംഗീകാരം ലഭിച്ചത്. ഇതോടെ നിലവില്‍ രാജ്യത്തുളള 706 മെഡിക്കല്‍ കോളേജുകള്‍ക്കും ഫെഡറേഷന് ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ അംഗീകാരം ലഭിക്കും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരുന്ന പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കും ഈ അംഗീകാരം കിട്ടും.
ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളുകള്‍ക്കും ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്കും അന്തര്‍ദേശീയ അംഗീകാരവും പ്രശസ്തിയും വര്‍ധിക്കാന്‍ ഈ നടപടി കാരണമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇത് അക്കാദമിക് സഹകരണങ്ങളും കൈമാറ്റങ്ങളും സുഗമമാക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ പുരോഗതിയും നവീകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മെഡിക്കല്‍ അധ്യാപകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുണനിലവാരം ഉറപ്പുനല്‍കുകയും ചെയ്യും.
അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഇന്ത്യയിലേക്കെത്താനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: