ന്യൂദല്‍ഹി: വനിതാ സംവരണ ബില്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ പാസാക്കിയത് ചരിത്രമാണ്. ഇന്ത്യയിലെ സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തിന് ഇത് വഴിയൊരുക്കും. ഇത് ചരിത്രപരമായ ദിവസമാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഒരു ഭരണഘടനാ ബില്‍ പാസാക്കാന്‍ എല്ലാ എംപിമാരും ഒത്തുകൂടുന്നതിലും ഒരുമിച്ചൊരു തുടക്കം പുതിയ പാര്‍ലമെന്റിന് ലഭിക്കാനില്ല. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് ശേഷം പ്രധാനമന്ത്രിയുടെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഇന്ന് യഥാര്‍ത്ഥ്യമാക്കുന്നത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്കുന്ന ബില്‍ വ്യാഴാഴ്ചയാണ് രാജ്യസഭ പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: