കോഴിക്കോട്: നിപ പ്രതിരോധത്തെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിലുള്ള ഏഴ് വാർഡുകളിലും ഫറുക്ക് മുനിസിപ്പാലിറ്റിയിലുമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്. കൂടാതെ വടകര പഞ്ചായത്തിലെ ഒമ്പത് വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ബാങ്കുകൾക്കും ട്രഷറികൾക്കും ഉച്ചയ്ക്ക് രണ്ട് മണിയ വരെ പ്രവർത്തിക്കാവുന്നതാണ്. മറ്റ് കടകൾക്ക് രാത്രി എട്ട് വരെയും പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. ജില്ലയിൽ ഇന്നലെയും പുതിയ നിപ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: