ഇടുക്കി: കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. ജില്ലയിൽ മഴ കനക്കുന്നതിനാൽ വാഗമണ്ണിലെത്തുന്ന സഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം. അടുത്ത മൂന്ന് ദിവസങ്ങളിൽ രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം. കോട്ടയം കളക്ടർ വി വിഗ്നേശ്വരിയാണ് ഔദ്യോഗികമായി അറിയിച്ചത്.
ഇന്നലെ കനത്ത മഴയെ തുടർന്ന് ഈരാറ്റുപേട്ട-വാഗമൺ റൂട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: