ജവാന്റെ വിജയത്തിന് പിന്നാലെ മുംബൈയിലെ ലാല്‍ബാഗ്ച രാജ വിനായക ക്ഷേത്രത്തിലെത്തി കിംഗ് ഖാന്. മകന് അബ്രാം ഖാനും മാനേജര്‍ പൂജ ദദ്ലാനിയ്ക്കൊപ്പമാണ് ഷാരൂഖ് ഖാന് ക്ഷേത്രദര്‍ശനത്തിനെത്തിയത്. പ്രത്യേക പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
വിനായക ചതുര്‍ത്ഥി ദിനത്തിലും വന്‍ ആഘോഷങ്ങളായിരുന്നു ഷാറൂഖ് ഖാന് നടത്തിയത്. ഗണേശ വിഗ്രഹത്തിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ ആശംസകള്‍ അറിയിച്ചിരുന്നു.ഗണപതി ബാപ്പാ ജിക്ക് വീട്ടിലേക്ക് സ്വാഗതം. ഭഗവാന് എല്ലാവര്ക്കും സന്തോഷവും ജ്ഞാനവും ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ എന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ എഴുതിയത്.
അടുത്തിടെ കിംഗ് ഖാന് തിരുപ്പതിയിലും ദര്‍ശനം നടത്തിയിരുന്നു. നയന്‍താരയ്ക്കും സംവിധായകന് വിഘ്നേഷ് ശിവനുമൊപ്പമാണ് അദ്ദേഹം തിരുപ്പതിയിലെത്തിയത്. ജവാന്റെ റിലീസിന് മുന്നോടിയായിട്ടായിരുന്നു ക്ഷേത്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: