ചെന്നൈ: ബാങ്കിന് സംഭവിച്ച കയ്യബദ്ധത്തില്‍ ഓട്ടോ െ്രെഡവറുടെ അക്കൗണ്ടിലെത്തിയത് 9,000 കോടി രൂപ. തമിഴ്നാട് പഴനി നെയ്ക്കരപ്പട്ടി സ്വദേശി രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് 9,000 കോടി രൂപ അബദ്ധത്തില്‍ ബാങ്ക് നിക്ഷേപിച്ചത്.
ഓട്ടോ െ്രെഡവറായ രാജ്കുമാറിന് കഴിഞ്ഞ ദിവസം തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കില്‍നിന്ന് ഒരു സന്ദേശം ലഭിച്ചു. രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ നിക്ഷേപിച്ചെന്നായിരുന്നു സന്ദേശം. 105 രൂപ മാത്രം ബാലന്‍സ് ഉള്ള അക്കൗണ്ടില്‍ കോടികള്‍ എങ്ങനെ എത്താനെന്ന് ഓര്‍ക്കുകയും ഫെയ്ക്ക് ആണെന്ന് കരുതുകയും ചെയ്തു. ഇതിന് പിന്നാലെ തമാശയ്ക്കായി സുഹൃത്തിന് 21,000 രൂപ അയച്ച് നല്‍കുകയും ചെയ്തു.
എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്ന തൂത്തുക്കുടിയില്‍ നിന്ന് രാജ്കുമാറിന് ഫോണ്‍ വിളിയെത്തി. 9,000 കോടി രൂപ അബദ്ധത്തില്‍ നിക്ഷേപിച്ചതാണെന്ന് അറിയിച്ചു. രാജ്കുമാര് സുഹൃത്തിന് കൈമാറിയ തുക തിരികെ ഏല്‍പ്പിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍ തര്‍ക്കമായി.
തുടര്‍ന്ന് ബാങ്കിന്റെയും രാജ്കുമാറിന്റെയും അഭിഭാഷകര്‍ ചെന്നൈ ത്യാഗരായ നഗറിലുള്ള തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ ശാഖയിലെത്തി ഒത്തുതീര്‍പ്പിലെത്തി. 9000 കോടി രൂപയില്‍നിന്ന് പിന്‍വലിച്ച 21,000 രൂപ തിരികെ നല്‍കണ്ടെന്നും വാഹന വായ്പ നല്‍കാമെന്നും ബാങ്ക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: