പാലക്കാട്: തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ടിക്കറ്റെടുത്തത് തമിഴ്നാട് സ്വദേശി പാണ്ഡ്യരാജ്.പാണ്ഡ്യരാജും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.
സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി എന്നിവരാണ് പാണ്ഡ്യരാജിനൊപ്പം ചേര്‍ന്ന് ടിക്കറ്റെടുത്തത്.തിരുപ്പുര്‍ പെരുമനല്ലൂര്‍ സ്വദേശിയാണ് പാണ്ഡ്യരാജ്. നിലവില്‍ ചെന്നൈയിലാണ് പാണ്ഡ്യരാജ്.
25 കോടി രൂപ ഒന്നാം സമ്മാനത്തുകയുളള ടി.ഇ. 230662 നമ്പര്‍ ടിക്കറ്റ് വിറ്റത് വാളയാറിലെ ബാവ ലോട്ടറി ഏജന്‍സിയാണ്. ടി. ഗുരുസ്വാമിയാണ് കടയുടമ. കോഴിക്കോട് പാളയത്തെ ബാവ ലോട്ടറി ഏജന്‍സയില്‍ നിന്നുളള ടിക്കറ്റുകളാണ് വാളയാറില്‍ വിറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: