പ്രവേശന വിജ്ഞാപനം www.manage.gov.inല്‍
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31
കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്വയംഭരണസ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സറ്റന്ഷന് മാനേജ്മെന്റ് പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഊര്‍ജ്ജസ്വലരായ യുവ അഗ്രി ബിസിനസ് മാനേജര്‍മാരെ സൃഷ്ടി്കുകയാണ് പിജിഡിഎം-എബിഎം പ്രോഗ്രാമിന്റെ ലക്ഷ്യം. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ് കോഴ്സ് നടത്തുന്നത്. പഠിച്ചിറങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിക്കും.
പ്രവേശനയോഗ്യത: അഗ്രികള്‍ച്ചര്‍/ അനുബന്ധ ശാസ്ത്രവിഷയങ്ങളില്‍ 50 ശതമാനം
മാര്‍ക്കില്‍/ തത്തുല്യ CGPA യില്‍ കുറയാതെ ബാച്ചിലേഴ്സ് ബിരുദം. എസ്സി/ എസ്ടി/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.
ഐഐഎം- കാറ്റ് 2023 സ്കോര്‍ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.manage.gov.in ല്‍ ലഭിക്കും. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും 04024594575 എന്ന ഫോണ്‍നമ്പറിലും ബന്ധപ്പെടാം. വിലാസം Manage, Rajendnagar, Hyderabad–500030
പ്രതികരിക്കാൻ ഇവിടെ എഴുതുക: