Categories: India

വനിതാ ഉപാധ്യക്ഷരുടെ പാനല്‍ രൂപീകരിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍

നാരി ശക്തി വന്ദന്‍ അധീനിയം 2023 എന്നറിയപ്പെടുന്ന വനിതാ സംവരണ ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണിത്

Published by

ന്യൂദല്‍ഹി: രാജ്യസഭാ വനിതാ ഉപാധ്യക്ഷരുടെ പാനല്‍ രൂപീകരിച്ച് അധ്യക്ഷന്‍ കൂടിയായ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍. വ്യാഴാഴ്ചത്തേക്ക് മാത്രമാണ് ഈ സംവിധാനം.

നാരി ശക്തി വന്ദന്‍ അധീനിയം 2023 എന്നറിയപ്പെടുന്ന വനിതാ സംവരണ ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണിത്.പാനലില്‍ 13 വനിതാ രാജ്യസഭാംഗങ്ങളാണുളളത്.

പാനലില്‍ പി.ടി. ഉഷ, ജയ ബച്ചന്‍, സരോജ് പാണ്ഡെ, ഡോല സെന്‍, സുലതാ ദിയോ, ഡോ. ഫൗസിയ ഖാന്‍ എന്നിവരുള്‍പ്പെടുന്നു.ചരിത്രപരമായ മുഹൂര്‍ത്തത്തില്‍ സഭ നിയന്ത്രിക്കുന്ന കസേരയില്‍ വനിതകള്‍ ഉണ്ടാവുന്നത് ലോകത്തിന് ശക്തമായ സന്ദേശം നല്‍കുമെന്നും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക