ബെംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ചതോടെ ചാന്ദ്ര ദൗത്യം ഉണരുമോ എന്ന കാത്തിരിപ്പിൽ രാജ്യം. സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിയോടെ ചന്ദ്രയാൻ-3യുടെ വിക്രം ലാൻഡർ സ്ലീപ്പ് മോഡിലേക്ക് കടന്നിരുന്നു. സെപ്റ്റംബർ രണ്ടിന് പ്രഗ്യാൻ റോവറും മയക്കത്തിലേക്ക് കടന്നിരുന്നു. ഇവ രണ്ടും ഉണരുമോ എന്നറിയുന്നതിനുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ പ്രവർത്തനം തുടരുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.
സെപ്റ്റംബർ 22-ന് ഇത് സംബന്ധിച്ച വിവരം ലഭിക്കും. ചന്ദ്രനെ കുറിച്ച് ഇത് വരെ മനസിലാക്കാത്ത പല വിവരങ്ങളും പുറത്ത് കൊണ്ടുവന്ന് രാജ്യത്തിന്റെ അഭിമാന ദൗത്യമായി ചന്ദ്രയാൻ-3 എത്താൻ അധിക സമയം വേണ്ടിവന്നില്ല. ന്യൂക്ലിയർ ഹീറ്റിംഗ് സംവിധാനമൊന്നുമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാൻ ലാൻഡറിനായാൽ ഇന്ത്യൻ സാങ്കേതിക വിദ്യയുടെ മികവിന്റെ സാക്ഷ്യമാകും. ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്ന ലാൻഡിങ്ങ് സ്ഥാനത്ത് സൂര്യൻ ഉദിച്ചു കഴിഞ്ഞു.എന്നാൽ പ്രകാശവും ചൂടും സെപ്റ്റംബർ 22-ന് അനുകൂലം ആകുമെന്നാണ് ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: