തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് തലസ്ഥാനത്തെത്തി. ഇന്ന് പുലർച്ചെ 4.30-നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രയൽറണ്ണിന് ശേഷം ഞായറാഴ്ച സർവീസ് ആരംഭിക്കും. കാസർകോഡ് നിന്നാകും ഉദ്ഘാടന സർവീസ് ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ മുഖേന ഉദ്ഘാടനം നിർവഹിക്കും.
ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് വന്ദേഭാരത് ചെന്നൈ സെൻട്രലിൽ നിന്നും പുറപ്പെട്ടത്. പുതിയ നിറത്തിലുള്ള ഡിസൈൻ മാറ്റം വരുത്തിയ ട്രെയിനാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ചുകളാണ് ട്രെയിനിന് ഉള്ളത്. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സർവീസ് ചൊവ്വയോ ബുധനോ ആരംഭിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: