പത്തനംതിട്ട: യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ പന്തളം കുരമ്പാല ഏദന്‍ ഗാര്ഡന് കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 30ന് രാവിലെ 10ന് കേന്ദ്രമന്ത്രി വി. മുരളീധരന് സമ്മേളനം ഉദ്ഘാടനം ചെയ്യും. യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിക്കും. അച്യുതഭാരതീ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ സുശീല സന്തോഷ് എന്നിവര്‍ പങ്കെടുക്കും.
11.30ന് യുവജനവിഭാഗം സമ്മേളനം വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വനിതാ വിഭാഗം സമ്മേളനവും സംസ്ഥാന പ്രതിനിധി സമ്മേളനവും ചേരും. ഒക്ടോബര്‍ 1ന് രാവിലെ 9ന് മെഗാ തിരുവാതിര. 10ന് വൈജ്ഞാനിക സാംസ്കാരിക സമ്മേളനം കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര. 4ന് ചേരുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, പ്രൊഫ. നീലമന വി.ആര് നമ്പൂതിരി, പി.ജി. ശശികുമാര്‍ വര്‍മ്മ, ഡോ. പ്രദീപ് ജ്യോതി, പി.രംഗദാസ് പ്രഭു, ടി.എന്‍. മുരളിധരന് തുടങ്ങിയവര്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണന് പോറ്റി, ജില്ലാ പ്രസിഡന്റ്ഹരികുമാര് നമ്പൂതിരി, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് ശ്രീജിത്ത് കൃഷ്ണന് നമ്പൂതിരി, ഭാരവാഹികളായ നീലകണ്ഠശര്‍മ്മ, അര്ജുന് എം. നമ്പൂതിരി, വിഷ്ണു നമ്പൂതിരി, രഞ്ജിത്ത് ടി പോറ്റി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: