പെരിയാര്‍: തമിഴ്നാട്ടിലെ വനമേഖലയ്ക്കടുത്ത് ജനവാസ മേഖലയില്‍ തുടരുന്ന അരിക്കൊമ്പന് മദപ്പാടിലെന്ന് തമിഴ്നാട് വനംവകുപ്പ്. ആനയെ ഉള്‍ക്കാട്ടിലേക്ക് അയക്കാന്‍ ശ്രമം തുടരുന്നതായും അവര്‍ അറിയിച്ചു.
രണ്ട് ദിവസമായി അരിക്കൊമ്പന് ഇവിടെ തന്നെയാണ്. ആനയെ ഉള്‍ക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് മദപ്പാടിലായത്. ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
അരിക്കൊമ്പന് കേരളത്തിലേക്ക് എത്താന്‍ സാധ്യതയില്ലെന്നും നെയ്യാറിന് 65 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പനുള്ളതെന്നും അവര്‍ പറയുന്നു. അപ്പര്‍ കോതയാറിലേക്ക് തിരികെ പോകാനാണ് സാധ്യത. നാട്ടിലിറങ്ങിയ അരിക്കൊമ്പന് വാഴക്കൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നശിപ്പിച്ചിരുന്നു. അരിക്കൊമ്പനൊപ്പം നാല് ആനകള്‍ കൂടിയുണ്ട്.
ആനയിറങ്ങിയ സാഹചര്യത്തില്‍ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ വിനോദസഞ്ചാരം നിരോധിച്ചു. സ്ഥലത്ത് അക്രമം നടത്തിയ അരിക്കൊമ്പന് മാഞ്ചോലയില്‍ റേഷന്‍ കട ആക്രമിച്ചിട്ടില്ല. തമിഴ്നാട് കോതയാറില്‍ നിന്ന് 25 കിലോമീറ്റര്‍ എതിര്‍ദിശയില്‍ സഞ്ചരിച്ച അരിക്കൊമ്പന് ഇപ്പോള്‍ മാഞ്ചോല ഊത്ത് 10 ാം കാട്ടിലാണുള്ളത്.
ഊത്ത് സ്കൂള്‍ പരിസരത്തും കാല്‍പ്പാട് കണ്ടതോടെ സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നിരീക്ഷണം ശക്തമാക്കി. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാല്‍ കേരളത്തിലേക്ക് അരിക്കൊമ്പന് എത്തില്ലെന്ന വിലയിരുത്തലിലാണ് തമിഴ്നാട് വനംവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: