ഹോങ്ഷൗ: ഏഷ്യന്‍ ഗെയിംസ് വോളിബാള്‍ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ചൈനയിലെ ഷെജിയാങ്ങില്‍ നടന്ന അഞ്ച് സെറ്റ് ആവേശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം ദക്ഷിണ കൊറിയയെ 3-2ന് തകര്‍ത്തു.
25-27, 29-27, 25-22, 20-25, 17-15 എന്ന സ്കോറിനാണ് ഇന്ത്യ വിജയിച്ചത്. മൂന്ന് തവണ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കളും കഴിഞ്ഞ പതിപ്പിലെ വെള്ളി മെഡല്‍ ജേതാക്കളുമാണ് ദക്ഷിണകൊറിയ.
ടൂര്‍ണമെന്റില്‍ കൊറിയയുടെ റാങ്കിംഗ് 27ാമതാണ്. ഇന്ത്യ 73-ാം സ്ഥാനത്തുമാണ്.ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് കംബോഡിയയെ മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: