ന്യൂദൽഹി: ഇന്ത്യയിൽ ഒരു വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പാസാക്കിയതിന് പ്രധാനമന്ത്രി മോദിയ്‌ക്ക് അഭിനന്ദനമറിയിച്ച് കായികതാരം അഞ്ജു ബോബി ജോര്‍ജ്ജ്.
“സ്ത്രീകൾക്ക് നിയമ നിർമ്മാണ സഭകളിൽ കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള നീക്കത്തെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ല. വനിതാ സംവരണ ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചതിൽ പ്രധാനമന്ത്രിയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനങ്ങള്‍”- പാർലമെന്‍റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അഞ്ജുവിന്റെ ഈ പ്രശംസ. .
“പ്രധാനമന്ത്രിയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. വനിതകൾക്ക് പാർലമെന്‍റ് അടക്കമുളള നിയമനിർമ്മാണ സഭകളിൽ സംവരണം ഏർപ്പെടുത്തിയതിനെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ല. പുതിയ പാർലമെന്റ് കാണാൻ അവസരം ലഭിച്ചു. രാജ്യത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അതിന് സാക്ഷിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്”- അഞ്ജു അഭിപ്രായപ്പെട്ടു.
വനിത സംവരണ ബിൽ അവതരിപ്പിക്കുന്നത് കാണാന്‍ നടിമാരായ കങ്കണ റണാവത്ത്, ഇഷാ ഗുപ്ത, ഭൂമി പട്‌നേക്കർ, കായികതാരങ്ങളായ മേരി കോം, അഞ്ചു ബോബി ജോർജ് തുടങ്ങി ഒട്ടേറെ പ്രധാന വ്യക്തിത്വങ്ങളെ പാര്‍ലമെന്‍റിലേക്ക് കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: