ശ്രീനഗര്‍: കല്ലേറും, ഭീഷണികളും, ബോംബ് സ്‌ഫോടനങ്ങളുമില്ലാത്ത ശാന്തമായ കശ്മീരില്‍ ആദ്യമായി ഗണേശ ചതുര്‍ഥി ആഘോഷം.
ഭീകരര്‍ക്കെതിരെ സൈന്യം ശക്തമായ നടപടി സ്വീകരിച്ച ശേഷം ഇതാദ്യമായാണ് കശ്മീരില്‍ ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത്. നഗരത്തിലെ ഗണപതിയാര്‍ ക്ഷേത്രത്തിലാണ് ഏറ്റവും വലിയ ഉത്സവവും പൂജയും സംഘടിപ്പിച്ചിരുന്നത്.
ഹവനമടക്കമുള്ള പൂജകളും ക്ഷേത്രത്തില്‍ നടത്തി . സിദ്ധിവിനായക ക്ഷേത്രത്തില്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ നീണ്ട യജ്ഞവും ആരതിയും ഘോഷയാത്രയും നടത്തി. പരിസ്ഥിതി സൗഹൃദ ഗണപതി വിഗ്രഹമാണ് ഝലം നദിയില്‍ നിമജ്ജനം ചെയ്തത്. 1989ന് ശേഷം ഇതാദ്യമായാണ് ആഘോഷമായി കശ്മീരില്‍ ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: