മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിഴശ്ശേരില്‍ വീട്ടില്‍ മോഹനന്‍ (59) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇതറിഞ്ഞ ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ശക്തമായ തിരച്ചിലിനോടുവില്‍ ഇയാളെ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പിടികൂടുകയായിരുന്നു.
മുണ്ടക്കയം സ്‌റ്റേഷന്‍ എസ്.എച്ച്.ഓ ഷൈന്‍ കുമാര്‍ എ, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഓ മാരായ രഞ്ജിത്ത്.എസ്.നായര്‍, മഹേഷ് ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: