ന്യൂദല്‍ഹി: ശാസ്ത്രം, ചന്ദ്രയാന്‍3 എന്നീ വിഷയങ്ങളെ കുറിച്ചുള്ള ഇന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ സര്‍ക്കാരിനെ കുറ്റപെടുത്തിയ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെതിരെ രൂക്ഷ വിമര്‍ശിച്ച് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്.
കോണ്‍ഗ്രസ് ബഹിരാകാശ വകുപ്പിനെ രഹസ്യമായി സൂക്ഷിച്ചു, അതിനെ അടിച്ചമര്‍ത്തി. അതുകൊണ്ടാണ് ബഹിരാകാശ മേഖലയില്‍ ഭാരതം വളരെകാലം പിന്നോട്ടായതെന്നും അദേഹം പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ബഹിരാകാശ വകുപ്പിനെ വളരാന്‍ അനുവദിച്ചിട്ടില്ല. അതിനാലാണ് പുരോഗതി നിലച്ചത്. ഇന്നത്തെ നിലയിലെത്താന്‍ 75 വര്‍ഷമെടുത്തു. അത് വളരെ കുറഞ്ഞ വര്‍ഷം കൊണ്ട് നേടിയെടുത്തതാണെന്നും മന്ത്രി വ്യക്തമാക്കി.
2014ന് മുമ്പ് നാല് ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് 150 ആയി. 1990കള്‍ മുതല്‍ 424 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്, 424ല്‍ 389 ഉപഗ്രഹങ്ങളും കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെയാണ് വിക്ഷേപിച്ചത്. 60കളുടെ മധ്യത്തില്‍ ഭാരതം ബഹിരാകാശ പദ്ധതി ആരംഭിച്ചപ്പോള്‍ വിഎസ്എസ്സിക്ക് ഗതാഗത സംവിധാനമില്ലായിരുന്നു.
മറുവശത്ത്, സോവിയറ്റ് യൂണിയനും യുഎസ്എയും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അത്രയും അകലെയായിരുന്നു നമ്മുടെ രാജ്യം. അന്നല്ല ഇന്നാണ് വിജയം കാണാന്‍ സാധിക്കുന്നത്. അത് വെറുതെയല്ലെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുമ്പോള്‍ ക്രെഡിറ്റ് എടുക്കുന്നതും മോശമാകുമ്പോള്‍ ഓടിരക്ഷപ്പെടുന്നതും അല്ല നേതൃത്വമെന്നാണ് ജയറാം രമേശ് പറഞ്ഞത്. ഇതിനു മറുപടിയായാണ് ജിതേന്ദ്ര സിങ് കോണ്‍ഗ്രസ് ഭരണത്തെ വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: