ന്യൂയോര്‍ക്ക് : കശ്മീര്‍ വിഷയത്തില്‍ നിലപാട് മാറ്റി തുര്‍ക്കി. കശ്മീര്‍ സാഹചര്യത്തെ ‘കത്തുന്ന പ്രശ്നം’ എന്ന് വിളിക്കുകയും പ്രത്യേക പദവി റദ്ദാക്കിയതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്ന തുര്‍ക്കി പ്രസിഡന്റ് തയീപ് എര്ദോഗാന് പ്രശ്നം ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതാണെന്നു പറഞ്ഞു. യുഎന്‍ പൊതുസഭയുടെ 78-ാം സമ്മേളനത്തില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യുമ്പോഴാണു കശ്മീര്‍ വിഷയം എര്ദോഗാന് ഉന്നയിച്ചത്.
”ഭാരതവും പാക്കിസഥാനും തമ്മിലുള്ള ചര്‍ച്ചയിലൂടെയും സഹകരണത്തിലൂടെയും കശ്മീരില്‍ സമാധാനം സ്ഥാപിക്കാനാകും. ഇതു ദക്ഷിണേഷ്യന്‍ മേഖലയിലാകെ ശാന്തിയും സ്ഥിരതയും സാധ്യമാക്കും. ഈ നിലയ്ക്കുള്ള എല്ലാ നടപടികള്‍ക്കും തുര്‍ക്കിയുടെ പിന്തുണ തുടര്‍ന്നുമുണ്ടാകും” എര്ദോഗാന് പറഞ്ഞു. ഡല്‍ഹിയിലെ ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രസ്താവനയെന്നതു ശ്രദ്ധേയമാണ്.ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര, അടിസ്ഥാനസൗകര്യ വികസന ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ജി20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയില്‍ മോദിയും എര്‍ദോഗാനും ചര്‍ച്ച ചെയ്തിരുന്നു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഭാരതം ഒരു പങ്ക് വഹിക്കുന്നുവെന്നത് അഭിമാനകരമാണെന്നും എര്ദോഗന് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അഞ്ച് സ്ഥിരാംഗങ്ങളെയും 15 ‘താല്‍ക്കാലിക’ അംഗങ്ങളെയും സ്ഥിരാംഗങ്ങളാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകം അഞ്ചിനേക്കാള്‍ വലുതാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: