കോട്ടയം: ജില്ലയിലെ സഹകരണ ബാങ്കുകളിലെ അഴിമതികളുടെ ഫലമായി നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിന് മറുപടി പറയാന്‍ സഹകരണ മന്ത്രി തയാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍ ആവശ്യപ്പെട്ടു.
പാലാ മാര്‍ക്കറ്റിങ്് സൊസൈറ്റി, കീഴതടിയൂര്‍ സര്‍വീസ് സഹകരണ സൊസൈറ്റി, വലവൂര്‍ സഹകരണ സൊസൈറ്റി ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ നിന്ന് വരുന്ന കഥകള്‍ ഞെട്ടിക്കുന്നതാണ്. ചില പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നും അഴിമതി മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ പല സ്ഥാപനങ്ങളിലേക്കും കോടിക്കണക്കിനു രൂപ മാറ്റിയിരിക്കുന്നത് ഉള്‍പ്പടെ വലിയ ക്രമക്കേടുകളാണ് നടന്നിരിക്കുന്നത്. ഫണ്ട് വകമാറ്റല്‍ സംഘങ്ങളുടെ നിലനില്‍ പ്പിനു തന്നെ ഭീഷണിയായിരിക്കുകയാണ്. ഇതിനെതിരെ കേന്ദ്രസര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും ബിജെപി പരാതി നല്കുമെന്ന് ലിജിന്‍ ലാല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക