ചെന്നൈ: വനിത സംവരണ ബില്ലിനെ പ്രശംസിച്ച് നടന്‍ കമല്‍ഹാസന്‍. ജനാധിപത്യ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലെന്നാണ് അദ്ദേഹം ബില്ലിനെ വിശേഷിപ്പിച്ചത്.
പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായ വനിതാ സംവരണ ബില്ലിനെ പൂര്‍ണ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ലിംഗസമത്വം ഉറപ്പാക്കുന്ന രാഷ്‌ട്രങ്ങള്‍ എപ്പോഴും അഭിവൃദ്ധി പ്രാപിക്കുക തന്നെ ചെയ്യും. ഇത് രാജ്യസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും വ്യാപിപ്പിക്കണം. നിയമനിര്‍മ്മാണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. ബില്ല് യാഥാര്‍ത്ഥ്യമാക്കിയതില്‍ അഭിനന്ദിക്കുന്നു- കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് വനിതാ സംവരണ ബില്ല് അവതരിപ്പിച്ചത്. സെപ്റ്റംബര്‍ 19 എന്ന ചരിത്ര ദിനം ഇന്ത്യയുടെ ചരിത്രത്തില്‍ അനശ്വരമായിരിക്കുമെന്ന് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സഭയില്‍ 33 ശതമാനം സ്ത്രീ പങ്കാളിത്തം എന്ന ലക്ഷ്യത്തിലാണ് ബില്ല് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക