ചെന്നൈ: തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിൽ നിന്നും തിരികെ പോകാതെ അരിക്കൊമ്പൻ. 80-ൽ അധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അരിക്കൊമ്പന്റെ നീക്കങ്ങൾ എന്തെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘവും വനംവകുപ്പും അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണ്.
അപ്പർ കോതയാർ മേഖലയിൽ അരിക്കൊമ്പൻ എത്തിയതോടെ സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് മാറിയെന്ന് തമിഴ്നാട് വനം വകുപ്പ് പറഞ്ഞു. ഇവിടെ നിലയുറപ്പിട്ട അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടില്ലെന്ന് തമിഴ്നാട് വനം വകുപ്പ് പിടികൂടി. ആന കേരള അതിർത്തിയിൽ എത്തിയെന്നുള്ള പ്രചരണം തെറ്റാണെന്നും വനം വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: