ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഭാരതത്തിന് മുന്നില്‍ അങ്ങേയറ്റം ദരിദ്രരാജ്യമാ യെന്ന്് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഭാരതം ഇന്ന് ചന്ദ്രനില്‍ എത്തി. ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. ഭാരതത്തിന് ഇന്ന് 600 ബില്യണ്‍ ഡോളറിന്റെ ഖജനാവുണ്ട്. അതേസമയം, ചൈനയും അറബ് രാജ്യങ്ങളും ഉള്‍പ്പെടെ ലോകരാജ്യങ്ങളില്‍ നിന്ന് 100 കോടി ഡോളര്‍ വീതം യാചിക്കുകയാണ് പാകിസ്ഥാന്‍. ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് ബഹുമാനമാണ് നമുക്ക് അവര്‍ നല്‍കുക? നമ്മള്‍ ദാരിദ്ര്യത്തിന്റെ വക്കിലാണ്, നവാസ് ഷെരീഫ് പറഞ്ഞു.
പാകിസ്ഥാന് ഈ അവസ്ഥ ഉണ്ടാക്കിയവര്‍ രാജ്യത്തെ ഏറ്റവും വലിയ കുറ്റവാളികളാണെന്നും നവാസ് ഷെരീഫ് പറഞ്ഞു. വിരമിച്ച കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ, മുന്‍ ഐഎസ്‌ഐ മേധാവി ഫായിസ് ഹമീദ്, മുന്‍ ചീഫ് ജസ്റ്റിസ് മിയാന്‍ സാഖിബ് നിസാര്‍ എന്നിവരാണ് ഈ അവസ്ഥയ്‌ക്ക് കാരണം.
2017ല്‍ ഇതായിരുന്നില്ല സ്ഥിതി. അക്കാലത്ത് മൈദയും നെയ്യും പഞ്ചസാരയുമെല്ലാം കുറഞ്ഞ വിലയ്‌ക്ക് കിട്ടുമായിരുന്നു. വൈദ്യുതി ബില്ലുകള്‍ കുറവായിരുന്നു. ഇന്ന് 30,000 രൂപ വരെയാണ് വൈദ്യുതി ബില്‍. ഇത്തരമൊരു സാഹചര്യത്തില്‍ കുട്ടികളെ പോറ്റാന്‍ പണമില്ല
1990-ല്‍ ഭാരതം സാമ്പത്തിക പരിഷ്‌കരണ ഉത്തരവ് നടപ്പാക്കി. അവരുടെ രാജ്യം ഇന്ന് എവിടെ എത്തിയെന്ന് നോക്കൂ. ഇന്ന് അവര്‍ക്ക് 600 ബില്യണ്‍ ഡോളറുണ്ട്. ഇന്ന് നമ്മള്‍ ഒരു യാചക രാജ്യമായി മാറിയിരിക്കുന്നു. ഇത് നാണക്കേടാണ്. നവാസ് ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: