പത്തനംതിട്ട: മകനെ കൊലപ്പെടുത്തി പിതാവിന്റെ ആത്മഹത്യ . അടൂര്‍ ഏനാത്ത് കടികയില്‍ കല്ലുംപുറത്ത് പുത്തന്‍പുരയ്ക്കല്‍ മാത്യു ടി അലക്സാണ് (47) മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
മെല്വിന് മാത്യു എന്ന ഒമ്പതുവയസുകാരനാണ് കൊല്ലപ്പെട്ടത്. ഇളയമകന് ഉറക്കമെഴുന്നേറ്റ് നോക്കിയപ്പോള്‍ പിതാവിന്റെയും മൂത്ത സഹോദരന്റെയും മൃതദേഹങ്ങള്‍ കണ്ട് ഒച്ചവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഭാര്യയുമായി പിണങ്ങിക്കഴിയുന്ന മാത്യുവും മക്കളും മാത്രമായിരുന്നു വീട്ടില്‍ താമസം.വീടിന്റെ സ്വീകരണമുറിയില്‍ മാത്യുവിന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയിലും മകന്റെ മൃതദേഹം കട്ടിലിലുമായിരുന്നു കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: