Categories: Kerala

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം 7 മാസത്തിന് ശേഷം

ഫെബ്രുവരി ഒമ്പതിനാണ് അദ്ദേഹം ഒടുവില്‍ മാധ്യമങ്ങളെ കണ്ടത്

Published by

തിരലവനന്തപുരം: ഏറെ കാലത്തെ ഇടവേളയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താ സമ്മേളനം.

സെക്രട്ടേറിയറ്റ് മീഡിയ റൂമിലാണ് വാര്‍ത്താസമ്മേളനം. ഏഴ് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് . ഫെബ്രുവരി ഒമ്പതിനാണ് അദ്ദേഹം ഒടുവില്‍ മാധ്യമങ്ങളെ കണ്ടത്.

മാധ്യമങ്ങളെ കാണാത്ത പിണറായി വിജയനെതിരെ വ്യാപക വിമര്‍ശമനമാണുയര്‍ന്നിരുന്നത്. മകള്‍ക്കെതിരെയടക്കം അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എ ഐ ക്യാമറ സ്ഥാപിച്ചതിലും മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ അരോപണം ഉയര്‍ന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by