ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധികളെ പിന്നിലാക്കി ഭാരതത്തിന്റെ കയറ്റുമതി കുതിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് 500 ബില്ല്യന്‍ ഡോളറായിരുന്ന കയറ്റുമതി ഇപ്പോള്‍ 776 ബില്ല്യന്‍ ഡോളറില്‍ (64 ലക്ഷം കോടി രൂപ) എത്തിയെന്നാണ് പുതിയ കണക്ക്, 36 ശതമാനം
വര്‍ധന. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് പല രാജ്യങ്ങളും ഇതിയും മുക്തമായിട്ടില്ല എന്നിരിക്കെയാണ് കയറ്റുമതിയില്‍ ഭാരതത്തിന്റെ നേട്ടമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2020-21ല്‍ ചരക്ക് കയറ്റുമതി 292 ബില്ല്യന്‍ ഡോളറായിരുന്നു. ചരക്ക് കയറ്റുമതിയില്‍ മാത്രം 53 ശതമാനം വര്‍ധനയാണുണ്ടായത്. ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ചപ്പോഴാണ് ഭാരതം തിളങ്ങുന്ന രാജ്യമായി തുടരുന്നതെന്ന് ദ ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ചൂണ്ടിക്കാട്ടുന്നു.
സേവന കയറ്റുമതി 2020-21ല്‍ 206 ബില്ല്യന്‍ ഡോളറായിരുന്നത് 56.4 ശതമാനമാണ് വര്‍ധിച്ചത്. ഐടി സര്‍വീസിലും 45 ശതമാനം വര്‍ധനയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: