ന്യൂദൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് ഗുജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്‌ക്ക് ചുട്ട മറുപടി നൽകി ഭാരതം. കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കാനഡ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് വിദേശകാര്യമന്ത്രാലയം വിവരം അറിയിച്ചത്.
പുറത്താക്കിയ ഉദ്യോഗസ്ഥനോട് അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളായി. ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്ററി പ്രതിപക്ഷത്തിന്റെ അടിയന്തര സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയത്. ഇതോടെ ഇതേ നാണയത്തിൽ ഇന്ത്യ തിരിച്ചടിയ്‌ക്കുകയായിരുന്നു.
അതേസമയം ഖലിസ്ഥാൻ ഭീകരന്റെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: