കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചില്‍ യംഗ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവാണുള്ളത്. 25000 രൂപയാണ് ശമ്പളം.
ബി.എസ്സി അഗ്രി, ബിഎസ്സി ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയില്‍ ഏതെങ്കിലും ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. 21-45നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഒക്ടോബര്‍ ആറിനാണ് വാക്ക് ഇന്‍ ടെസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.spices.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
കൊച്ചിയിലെ കേന്ദ്രസമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) പ്രൊജക്ടിന്റെ ഭാഗമായി യംഗ് പ്രൊഫഷണല്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം. രണ്ട് ഒഴിവുകളാണുള്ളത്. ശമ്പളം 25000 രൂപ.
ഫിഷറീസ് സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം/ഡിപ്ലോമ എന്നിവയാണ് യോഗ്യത. 21നും 45 നും ഇടയില്‍ പ്രായമുള്ളലവര്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇ-മെയില്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെയില്‍ ഐഡി- sfdcmfri@gmail.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: