കൊല്ലം: കൊല്ലത്ത് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധനയിൽ കഞ്ചാവ് ചെടിയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുണ്ടക്കൽ സ്വദേശി റോബിനാണ് അറസ്റ്റിലായത്. 250 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിനും കഞ്ചാവ് ചെടി നട്ടുവളർത്തിയതിനുമാണ് ഇയാൾ അറസ്റ്റിലായത്. ഇവ ചില്ലറ വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകൾ, തൂക്കം നോക്കുന്ന ഇലക്ട്രോണിക്സ് ത്രാസ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കഞ്ചാവ് ചെടി നട്ടു വളർത്തുന്നതിനുള്ള ശിക്ഷയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ശ്രീനാഥ്, അജിത്ത്, നിധിൻ, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്നേഹ സാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: