തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായ ആനയുടെ നടയിരുത്തൽ ചടങ്ങ് നടന്നു. ഹൈദരാബാദ് സ്വദേശിനി വൈശാലി അഗർവാളാണ് ആനയെ സമർപ്പിച്ചത്. പത്ത് ലക്ഷം രൂപ ചെലവിലാണ് ആനയെ നടയിരുത്തിയത്. ശീവേലിക്ക് ശേഷമായിരുന്നു ക്ഷേത്രത്തിൽ ചടങ്ങ് നടക്കുന്നത്.
ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് നടയിരുത്തിയത്. വഴിപാട് നേർന്ന വൈശാലി അഗർവാളിന്റെ കുടുംബാംഗങ്ങളും ബന്ധുജനങ്ങളും ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് ചടങ്ങിന് കാർമികത്വം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: