തിരുവനന്തപുരം: ”ഞങ്ങള്‍ പറഞ്ഞ് പരത്തിയത് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആര്‍എസ്എസ് എങ്കില്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്…ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പി.പി. മുകുന്ദന് അനുസ്മരണത്തില്‍ മുതിര്‍ന്ന സിപിഐ നേതാവ്സി. ദിവാകരെന്റ വാക്കുകള്‍ കയ്യടികളാെടയാണ് സ്വീകരിച്ചത്.
പി.പി.മുകുന്ദനെ ആദ്യം കണ്ട ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു സി. ദിവാകരന്.
‘ ഞാന്‍ മെമ്പര്‍ഷിപ്പ് കൊടുത്ത് സിപിഐ അംഗമാക്കിയ മൂര്‍ത്തി എന്നയാളുടെ മണക്കാട് ജംഗ്ഷനില്‍ ഉള്ള വസ്തുവില്‍ ആഎസ്എസി ന്റെ കളരി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മൂര്‍ത്തിയെ വിളിച്ച് ആര്‍എസ്എസ് പരിപാടി നിര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേ ദിവസം രാവിലെ മുകുന്ദേട്ടന് വീട്ടിലേക്ക് വന്നു. കൊമ്പനാന വരുമ്പോലെയായിരുന്നു ആ വരവ് മുഖത്തെ ചന്ദനവും സിന്ധൂരവും ചേര്‍ത്ത പൊട്ട് , ആരെയും ആകര്‍ഷിക്കുന്ന മുഖം. വന്നു കയറിയ ഉടനെ സ്വയം പരിചയപ്പെടുത്തി്. വളരെ സൗമ്യമായി പറഞ്ഞു. ഞങ്ങളുടെ കുട്ടികള്‍ മണക്കാട് ശാഖ നടത്തുന്നുണ്ട് ശല്യപ്പെടുത്തരുത്. മറ്റൊന്നും പറയാനാവാതെ ആ ഗാംഭീര്യത്തിനു മുമ്പില്‍ ഞാന്‍ പറഞ്ഞു ഇല്ല എന്ന് . അന്ന് തുടങ്ങിയ സൗഹൃദം ..
മുകുന്ദന് വന്നപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. നിസ്സാരമായ പ്രാദേശിക പ്രശ്നത്തില്‍ ഇടപെട്ട് ആര്‍എസ്എസിന്റെ വലിയൊരു നേതാവ് വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. സൗമ്യത എന്റെ കുടുംബത്തെപ്പോലും ആകര്‍ഷിച്ചു. അദ്ദേഹം പോയപ്പോള്‍ ഭാര്യ ചോദിച്ചത് നിങ്ങള്‍ എന്തിനാണ് ആര്‍എസ്എസ് ശാഖ നിര്‍ത്താന്‍ ശ്രമിക്കുന്നത്. വേറെ പണിയില്ലേ എന്നായിരുന്നു.
ആര്‍എസ്എസിനെ കുറിച്ച് ഞങ്ങള്‍ പറഞ്ഞ് പരത്തിയത് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആര്‍എസ്എസ് എങ്കില്‍ എനിക്ക് ആര്എസ്എസിെന ഇഷ്ടമാണ്…” സി. ദിവാകരന് പറഞ്ഞു.
രാഷ്ട്രീയമായി ഒരിക്കലും ചേരാത്ത വിരുദ്ധചേരിയിലായിരുന്നതിനാല്‍ ഒരിക്കലും അടുത്തു പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും കാണുമ്പോഴൊക്കെ സൗഹൃദം പ്രകടിപ്പിക്കുമായിരുന്നു. ദിവാകരന് പറഞ്ഞു. പൊതുവേദികളില്‍ കാണാതെ പോകാന്‍ ശ്രമിച്ചാല്‍ പേരെടുത്ത് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കുമായിരുന്നു. ശരിക്കും കമ്മ്യൂണിസ്റ്റുകാരുടെ സംഘടനാ രീതി സ്വീകരിച്ച ആളായിരുന്നു. പക്ഷേ ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആരീതി ഉപേക്ഷിച്ചു. ദിവാകരന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: