തൃശ്ശൂര്‍: ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകരുടെ വന്‍ തിരക്ക്. ബാങ്കിന് പ്രതിസന്ധിയില്ലെന്നും ഒരാളുടെ അക്കൗണ്ടില്‍ വന്ന തുകയെപ്പറ്റിയാണ് അന്വേഷണമെന്ന് അധികൃതര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നിക്ഷേപകര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
കേരള ബാങ്ക് വൈസ് ചെയര്‍മാനും സിപിഎം സംസ്ഥാന സമിതിയംഗവുമായ എം.കെ. കണ്ണനും പങ്കുണ്ടെന്നതിന്റെ അന്വേഷണ ഭാഗമായാണ് തൃശ്ശൂരില്‍ വീണ്ടും ഇ ഡി പരിശോധന നടന്നത്. എം.കെ. കണ്ണന് പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്ക്, അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഈ ബാങ്കുകളിലെ നിക്ഷേപകരാണ് കൂടുതലും നിക്ഷേപം പിന്‍വലിക്കാന്‍ മുന്നോട്ട് വന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ സതീഷ്കുമാറിന്റെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ആരംഭിച്ച ഇ ഡി അന്വേഷണമാണ് കൂടുതല്‍ ബാങ്കുകളിലേക്കും സിപിഎം നേതാക്കളിലേക്കും നീളുന്നത്.
ജില്ലയിലെ മറ്റ് ബാങ്കുകളിലും അപ്രതീക്ഷിതമായ പിന്വലിക്കലുണ്ടായെന്ന് സഹകരണ മേഖലയിലെ ബന്ധപ്പെട്ടവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: