തിരുവനന്തപുരം: ആരോഗ്യവും വിദ്യാഭ്യാസവും ഉള്ള ജനതയാണ് രാഷ്ട്രത്തിന്റെ കരുത്തെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന് കുന്നുമ്മല്‍. അരബിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച ‘ദൃശ്യനരേന്ദ്രം’ സെമിനാറില്‍ ആരോഗ്യഭാരതം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണനിരക്കു കുറയുന്നതിന്റെ പിന്നില്‍ സ്ത്രീവിദ്യാഭ്യാസത്തിന്റെ സ്വാധീനവും ഉണ്ട്. മെക്കാളെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഭാരതത്തില്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് സര്‍വകലാശാലകളും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാരീതികളും ഭാരതത്തില്‍ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിന്റെ പ്രൗഢിയെ തിരിച്ചുപിടിക്കലാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ വികസനമെന്ന് തിരിച്ചറിയുകയാണ് മോദി സര്‍ക്കാര്‍.
220 കോടി ഡോസ് കൊവിഡ് വാക്സിന് നിര്‍മിച്ച് ലോകത്തിനുകൂടി സമ്മാനിച്ചപ്പോള്‍ എല്ലാവരും രോഗമില്ലാത്തവരാകട്ടെ എന്ന അര്‍ത്ഥം വരുന്ന ‘സര്‍വേ സന്തു നിരാമയാ…’ എന്ന വാക്യമാണ് വാക്സിന് പാക്കറ്റിന്റെ മുകളില്‍ ഭാരതം രേഖപ്പെടുത്തിയത്. പ്രകൃതിയും ജനതയും ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യവും അന്യോന്യാശ്രയവുമാണ് ‘വസുധൈവ കുടുംബകം’ എന്ന മുദ്രാവാക്യത്തിന്റെ പിന്നിലുള്ളത്. ഇതാണ് ഭാരത്തിന്റെ ശ്രേഷ്ഠത. ആരോഗ്യമുള്ള ജനതയുടെ കര്‍മശേഷിയാണ് രാഷ്ട്രത്തിന്റെ വികസനത്തിനാധാരമെന്നും അതിനുള്ള സമഗ്രപദ്ധതികളാണ് ഭാരതം ആരോഗ്യമേഖലയില്‍ നടപ്പാക്കുന്നതെന്നും ഡോ. മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു.
മരുന്നുത്പാദനത്തില്‍ കുതിച്ചുകയറ്റം നടത്തുന്ന ഭാരതം ആ മേഖലയില്‍ അടുത്തുതന്നെ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഗവ. ഫാര്‍മസി കോളജിലെ റിട്ട. പ്രിന്‍സിപ്പാള്‍ ഡോ. കെ.ജി. രവികുമാര്‍ പറഞ്ഞു. ആരോഗ്യഭാരതം സെമിനാറില്‍ പ്രൊഫ. രഘുനാഥ് മോഡറേറ്ററായി. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന സെമിനാറില്‍ സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ ശ്രീപാര്‍വതി (ഐആര്‍എസ്), പ്രൊഫ. രജിചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: