ന്യൂദല്‍ഹി: 2001ല്‍ പാര്‍ലമെന്റിനുനേരെയുണ്ടായ ഭീകരാക്രമണത്തെയും പാര്‍ലമെന്റ് പ്രസംഗത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണം നടന്നത് വെറുമൊരു കെട്ടിടത്തിന് നേരെയല്ല ജനാധിപത്യത്തിന്റെ മാതാവും നമ്മുടെ ജീവാത്മാവിനും നേരെയായിരുന്നു. ആ സംഭവം രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും അദേഹം പറഞ്ഞു.
അന്ന് ഭീകരരെ ചെറുത്തു നിര്‍ത്തിയവരേയും അതിനായി ജീവത്യാഗം ചെയ്തവരേയും ഞാന്‍ ഈ നിമിഷത്തില്‍ ഓര്‍മ്മിക്കുന്നു. പാര്‍ലമെന്റില്‍ നടത്തിയ പ്രത്യേക സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അനേകം എംപിമാര്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും സെഷനില്‍ പങ്കെടുത്തു. കോവിഡ്19 പ്രതിസന്ധി ഘട്ടത്തില്‍, നമ്മുടെ എംപിമാര്‍ ഇരുസഭകളുടെയും നടപടിക്രമങ്ങളില്‍ പങ്കെടുക്കുകയും അവരുടെ ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്തു. ഇന്ത്യയുടെ വളര്‍ച്ചാ യാത്രയെ ബാധിക്കരുത് എന്ന തോന്നലോടെ, എല്ലാ അംഗങ്ങളും പ്രവര്‍ത്തിച്ചു.
ഈ സഭ അവരുടെ കടമയുടെ ഒരു പ്രധാന ഭാഗമാണ്. സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യ ഐക്യത്തോടെ നിലനില്‍ക്കുമോ ഇല്ലയോ എന്ന് പല വിമര്‍ശകരും ചിന്തിച്ചു, പക്ഷേ ഞങ്ങള്‍ അവയെല്ലാം തെറ്റാണെന്ന് തെളിയിച്ചു. പാര്‍ലമെന്റിലുള്ള ജനങ്ങളുടെ വിശ്വാസം അചഞ്ചലമായി തുടരുന്നുവെന്നും അദേഹം പറഞ്ഞു.
ഈ മാസം ആദ്യം ദേശീയ തലസ്ഥാനത്ത് നടന്ന ജി 20 ഉച്ചകോടിയുടെ വിജയത്തെക്കുറിച്ചും ആഫ്രിക്ക യൂണിയന് ഫോറത്തിലെ പൂര്‍ണ്ണ അംഗമായി ചേരുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇന്ത്യ ആദിഥേയത്ത്വം വഹിച്ച ജി 20 ആഫ്രിക്കന്‍ യൂണിയന് അംഗമായതില്‍ അഭിമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: