ന്യൂദല്‍ഹി: ഈ പാര്‍ലമെന്റ് നിരവധി ചരിത്ര നിമിഷങ്ങളുടെ ഭാഗമായിട്ടുണ്ട്. അടല്‍ ബിഹാരി വാജ്പേയി പറഞ്ഞത് പോലെ ഈ സഭയില്‍ സര്‍ക്കാരുകള്‍ വരും പോകും, പാര്‍ട്ടികള്‍ വളരും നശിക്കും, പക്ഷേ ഈ രാജ്യം എന്നും നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പാര്‍ലമെന്റിന്റെ ചരിത്രയാത്രയുടെ ഭാഗമായ എല്ലാവരെയും ഓര്‍ക്കാനുള്ള അവസരമാണിത്. പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാജ്യത്തിന്റെ എട്ട് പതിറ്റാണ്ടുകള്‍ നീണ്ട യാത്ര സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
പണ്ഡിറ്റ് നെഹ്റുവിന്റെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും കാലഘട്ടത്തില്‍ നിന്ന് അടല്‍ ബിഹാരി വാജ്പേയിയെയും മന്മോഹന് സിങ്ങിനെയും വരെ പരാമര്‍ശിച്ചുകൊണ്ടാണ് അദേഹം സംസാരിച്ചത്.
അവരുടെ നേതൃത്വത്തില്‍ അവര്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയെന്നും അവരുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, രാം മനോഹര്‍ ലോഹ്യ, ആര്. ചന്ദ്രശേഖര്‍, ലാല്‍ കൃഷ്ണ അദ്വാനി എന്നിവരുടെ സഭാ പ്രതിനിധ്യത്തെ കുറിച്ചും അദേഹം പറഞ്ഞു.
അവര്‍ സഭയിലെ ചര്‍ച്ചകളെ സമ്പന്നമാക്കുകയും സാധാരണ പൗരന്മാരുടെ ശബ്ദത്തിന് ധൈര്യം നല്‍കുകയും ചെയ്തു. നെഹ്റു, ശാസ്ത്രി, ഇന്ദിര എന്നീ മൂന്ന് പ്രധാനമന്ത്രിമാരെ അധികാരത്തിലിരിക്കെ രാജ്യത്തിന് നഷ്ടപ്പെട്ട വേദനയുടെ നിമിഷങ്ങളും അദ്ദേഹം അനുസ്മരിച്ചു.
#WATCH | Special Session of the Parliament | Prime Minister Narendra Modi says, "…The echoes of Pandit Nehru's "At the stroke of the midnight…" in this House will keep inspiring us. In this House itself, Atal ji had said, "Sarkarein aayegi-jaayegi, partiyan banegi-bigdegi,… pic.twitter.com/MdYI4p6MfC
— ANI (@ANI) September 18, 2023
നിരവധി വെല്ലുവിളികള്‍ക്കിടയിലും സ്പീക്കര്‍മാര്‍ സഭ കൈകാര്യം ചെയ്തതിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. അവര്‍ തങ്ങളുടെ തീരുമാനങ്ങളില്‍ റഫറന്‍സ് പോയിന്റുകള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാവ്ലങ്കര് മുതല്‍ സുമിത്ര മഹാജന് മുതല്‍ ഓം ബിര്‍ള വരെ 2 സ്ത്രീകളുള്‍പ്പെടെ 17 സ്പീക്കര്‍മാര്‍ സഭയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്തതും അദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: