മുംബൈ: ഇടതുപക്ഷ നേതാക്കൾ മാർക്‌സിസത്തിന്റെ പേരിൽ ലോകത്തിന് നാശം വരുത്തിയെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഇടതുപക്ഷ പ്രത്യയശാസ്ത്രവും രാഷ്‌ട്രീയവും സൃഷ്ടിച്ച നാശത്തിൽ നിന്ന് ലോകത്തെ രക്ഷിക്കേണ്ട ബാധ്യത ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പൂനെയിൽ നടന്ന ‘ജഗല പൊഖർനാരി ദാവി വാൽവി’ എന്ന മറാത്തി പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്.
അഭിജിത് ജോഗ് രചിച്ച് ദിലീപ് രാജ് പ്രകാശൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇടതുപക്ഷ ആശയങ്ങളെയും രാഷ്‌ട്രീയത്തെയും കുറിച്ച് ദീർഘമായി പ്രതിപാദിക്കുന്നു. മാർക്‌സിസത്തിന്റെ പേരിൽ ഇടതുപക്ഷക്കാർ പാശ്ചാത്യ രാജ്യങ്ങളിൽ നാശത്തിന്റെ വിത്ത് പാകുകയാണ്. അവർ തെറ്റായ ആശയങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുന്നു, അത് സമൂഹത്തിന് ദോഷം ചെയ്യുന്നു. മനുഷ്യന്റെ പെരുമാറ്റവും കൂടുതൽ ക്രൂരതയിലേക്ക് നീങ്ങുകയാണ്. അക്രമവും കൊലപാതകവും വർദ്ധിക്കുന്നു. സമൂഹം മാത്രമല്ല, വീട്ടുകാർ പോലും പ്രതിസന്ധിയിലേക്ക് ഉറ്റുനോക്കുന്നു.
സമൂഹത്തിലെ അംഗങ്ങളെന്ന നിലയിൽ നാമെല്ലാവരും ഉണർന്നിരിക്കുകയും ഈ പ്രതിസന്ധിയെക്കുറിച്ച് ജാഗ്രത പുലർത്തുകയും വേണം,” ഭാഗവത് പറഞ്ഞു. കൂടാതെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പ്രസ്താവനയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സനാതന ധർമ്മത്തെ അതിന്റെ ശരിയായ സ്ഥാനത്തേക്ക് പുനഃസ്ഥാപിക്കാൻ അസുരന്മാരുമായി ഒരു പോരാട്ടം നടക്കുന്നു. സനാതനത്തിനായുള്ള ഈ പോരാട്ടത്തിൽ, നാമെല്ലാവരും ഒരുമിച്ച് നിൽക്കണം. ദേവ സംസ്‌കൃതിയെ പ്രതിനിധീകരിച്ച് ലോകത്തെ ഇരുട്ടിൽ നിന്ന് പുറത്തെടുക്കുകതന്നെ വേണമെന്നും സർസംഘചാലക് പറഞ്ഞു.
ആതിഥേയ രാജ്യം എന്ന നിലയിൽ, ആഫ്രിക്കൻ യൂണിയനെ ജി 20 യിൽ പൂർണ അംഗമാക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം ജി 20 ഉച്ചകോടിയുടെ ആദ്യ ദിവസം തന്നെ പാസാക്കി. ജി20യുടെ ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. ഇന്ത്യ കുതിച്ചുചാട്ടത്തിലൂടെ എങ്ങനെ വളരുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: