ഗുവാഹത്തി: കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ ഭാരതത്തിന്റെ വികലമായ ഭൂപടം കാണിച്ചത് വിവാദമാകുന്നു. വീഡിയോയില്‍ വടക്കുകിഴക്കന്‍ മേഖലയെ ഒഴിവാക്കിയതായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടി. വീഡിയോയില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കോണ്‍ഗ്രസ് ഇതിനകം തന്നെ ‘വിദേശ രാജ്യമായി’ മാറ്റിയതായി തോന്നുന്നുവെന്ന് ഹിമന്ത പറഞ്ഞു. വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചുകൊണ്ടാണ് ഹിമന്തയുടെ പ്രതികരണം. വടക്കുകിഴക്കന്‍ മേഖലയെ മുഴുവന്‍ ഏതെങ്കിലും അയല്‍ രാജ്യത്തിന് വില്ക്കാന് കോണ്‍ഗ്രസ് രഹസ്യമായി കരാര്‍ ഉണ്ടാക്കിയതായി തോന്നുന്നു. ഇതിനാണോ രാഹുല്‍ വിദേശത്തേക്ക് പോയതെന്നും ഹിമന്ത ചോദിച്ചു.
കോണ്‍ഗ്രസ് വടക്കുകിഴക്കന്‍ മേഖല ചൈനയ്ക്ക് വിട്ടുകൊടുത്തതു പോലെ തോന്നി. വടക്കുകിഴക്കന്‍ മേഖല മുഴുവന്‍ വെട്ടിമാറ്റിയ ഭാരതത്തിന്റെ ഭൂപടം അവര്‍ പുറത്തിറക്കി. ഇത് ബോധപൂര്‍വമായ രാജ്യവിരുദ്ധ നടപടിയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും രാജ്യത്തെ ജനങ്ങളും ഇത് ശ്രദ്ധിക്കുകയും അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഉചിതമായ മറുപടി നല്‍കുകയും വേണമന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഹിമന്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: