ലക്നൗ: ഡേവിസ് കപ്പ് ടെന്നീസ് വേള്‍ഡ് ഗ്രൂപ്പ് II മത്സരത്തില്‍ മൊറോക്കോയെ ഇന്ത്യ 4-1 ന് പരാജയപ്പെടുത്തി. ഇന്ന് റിവേഴ്സ് സിംഗിള്‍സിലും ഡബിള്‍സിലും ഇന്ത്യ ജയിച്ചു.
ഈ വിജയത്തോടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ലോക ഗ്രൂപ്പ് I പ്ലേഓഫിലേക്ക് ഇന്ത്യന്‍ ടീം യോഗ്യത നേടി. ഇതില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പിലേക്ക് തിരികെ എത്താം.
ഇന്ന് ലക്നൗവില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-യൂക്കി ഭാംബ്രി സഖ്യം മൊറോക്കന്‍ ജോഡിയായ എലിയറ്റ് ബെഞ്ചട്രിറ്റ്-യൂനസ് ലാലാമി ലറൂസി സഖ്യത്തെ 6-2, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി.
റിവേഴ്സ് സിംഗിള്‍സില്‍ സുമിത് നാഗല്‍ 6-3, 6-3 എന്ന സ്കോറിനാണ് യാസിന് ദിലിമിയെ പരാജയപ്പെടുത്തിയത്. മറ്റൊരു റിവേഴ്സ് സിംഗിള്‍സില്‍ ശശികുമാര്‍ മുകുന്ദ് 6-1, 5-7, 7-5 എന്ന സ്കോറിന് ആദം മൗണ്ടിറിനെ പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസം നാഗല്‍ ആദം മൗണ്ടിറിനെ പരാജയപ്പെടുത്തിയപ്പോള്‍ ഇരു രാജ്യങ്ങളും 1-1 ന് സമനിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: