കോഴിക്കോട്:നിപ നിയന്ത്രണം ലംഘിച്ച് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എന്‍ഐടി) ക്ലാസുകളും പരീക്ഷയും നടത്തുന്നുവെന്ന പരാതിക്ക് പിന്നാലെ തിരുത്തല്‍ നടപടിയുമായി അധികൃതര്‍. വരും ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.റെഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി ഈ മാസം 23 വരെ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താനും തീരുമാനമായി. കണ്ടെയ്ന്മന്റ് സോണുകളില്‍ നിന്നുള്ളവര്‍ കാമ്പസില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്.
നിപ ഭീതിക്കിടയിലും എംടെക്, ബിടെക്, എംബിഎ കോഴ്സുകളുടെ ഇന്റേണല്‍ പരീക്ഷകള്‍ എന്‍ഐടി നടത്തിയതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. തിങ്കളാഴ്ചയും ക്ലാസുകളും പരീക്ഷയും ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്.
നിപ കണക്കിലെടുത്ത് ജില്ലയില്‍ അങ്കണവാടികളും പ്രഫഷണല്‍ കോളജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം മതിയെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: