Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞം കടലും തീരവും ഇനി റഡാര്‍ നിരീക്ഷണത്തില്‍; ഒക്ടോബര്‍ ആദ്യവാരം കമ്മീഷന്‍ ചെയ്യുമെന്ന് കോസ്റ്റ്ഗാര്‍ഡ്

വിഴിഞ്ഞത്ത് സ്‌റ്റേഷന്‍ വളപ്പില്‍ 34 മീറ്റര്‍ ഉയരത്തില്‍ കടലിന് അഭിമുഖമായാണ് റഡാര്‍ ടവര്‍ സ്ഥാപിച്ചിട്ടുളളത്.

സതീഷ് കരുംകുളം by സതീഷ് കരുംകുളം
Sep 17, 2023, 03:19 pm IST
in Thiruvananthapuram

വിഴിഞ്ഞം: കടലും തീരവും കാത്തുസൂക്ഷിക്കാനും ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ നിരീക്ഷിക്കാനും കഴുകന്‍ കണ്ണുകളുമായി വിഴിഞ്ഞത്ത് റഡാര്‍ സ്‌റ്റേഷന്‍ പൂര്‍ത്തിയായി. വിഴിഞ്ഞം കോസ്റ്റ്ഗാര്‍ഡ് സ്‌റ്റേഷനില്‍ സ്ഥാപിച്ച അത്യാധുനിക റഡാറാണ് വിദൂരത്തിലൂടെ കടന്നുപോകുന്ന കപ്പലുകളെ ഒപ്പിയെടുക്കുക. ഇതിനായി ഉയര്‍ന്നശേഷിയുള്ള ഇലക്ട്രോണിക്ക് ഓട്ടോമേഷന്‍ ക്യാമറകള്‍ ഉള്‍പ്പെടെയാണ് റഡാര്‍ ഒരുക്കിയിരിക്കുന്നത്.

വിഴിഞ്ഞത്ത് സ്‌റ്റേഷന്‍ വളപ്പില്‍ 34 മീറ്റര്‍ ഉയരത്തില്‍ കടലിന് അഭിമുഖമായാണ് റഡാര്‍ ടവര്‍ സ്ഥാപിച്ചിട്ടുളളത്. കരയില്‍ നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെ വിഴിഞ്ഞം കടലിലൂടെ രാവും പകലും കടന്നുപോകുന്ന അന്താരാഷ്‌ട്ര ആഭ്യന്തര വിഭാഗത്തില്‍പ്പെട്ട എല്ലാ കപ്പലുകളെയും നിരീക്ഷിക്കാനാകും.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കോസ്റ്റ്ഗാര്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെ മേല്‍നോട്ടത്തിലാണ് സ്‌റ്റേഷന്‍ സ്ഥാപിച്ചിട്ടുളളതെന്ന് അധികൃതര്‍ പറഞ്ഞു. കടന്നുപോകുന്ന കപ്പലിന്റെ രാജ്യം, വിഭാഗം എന്നിവയടക്കമുളള സമ്പൂര്‍ണ്ണ വിവരങ്ങള്‍ റഡാറിലെ ക്യാമറകണ്ണുകള്‍ നിരീക്ഷിക്കും. ഇതില്‍ നിന്നുളള വിവരങ്ങള്‍ പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെയുളള കോസ്റ്റുഗാര്‍ഡ് സ്‌റ്റേഷനുകളിലേക്ക് കൈമാറാനും വിഴിഞ്ഞവുമായി ഏകോപിപ്പിക്കാനും കഴിയും. കപ്പലിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വിവരങ്ങള്‍ കൊച്ചിയിലെ ഏരിയ കണ്‍ട്രോള്‍ സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്ററിലും ലഭ്യമാക്കുന്ന തരത്തിലാണ് റഡാര്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലൂടെയും തൊട്ടപ്പുറത്തും കൂടി കടന്നുപോകുന്ന ഒരു കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് സ്ഥാപിച്ചിട്ടുളള റഡാറിന്റെ കണ്ണുവെട്ടിച്ച് കടക്കാനാവാത്ത തരത്തിലാണ് റഡാര്‍ ക്യാമറയുടെ പ്രവര്‍ത്തനം സജ്ജമാക്കിയിട്ടുളളത്.

2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് രാജ്യത്ത് തീരദേശത്തെ ചില പ്രത്യേക പോയിന്റുകളില്‍ രാവും പകലും നിരീക്ഷിക്കാന്‍ കടല്‍ത്തീരങ്ങള്‍ക്കടുത്തായി റഡാര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. 7516 കിലോമീറ്റര്‍ നീളമുളള തീരദേശ മേഖലയിലെ പ്രത്യേക പോയിന്റുകളിലായി ഒന്നാംഘട്ടത്തില്‍ 46 റഡാറുകളാണ് സഥാപിച്ചത്. ഇതിന് പിന്നാലെ തുടങ്ങിയ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ച 36 റഡാര്‍ സ്‌റ്റേഷനുകളില്‍ ഒന്നാണ് വിഴിഞ്ഞത്തേത്. ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് കൊല്ലം, വൈപ്പിന്‍, പൊന്നാനി, ഏഴിമല എന്നിവിടങ്ങളില്‍ റഡാര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു. സാങ്കേതിക കാര്യങ്ങള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കി ഒക്ടോബര്‍ ആദ്യവാരം റഡാര്‍ കമ്മീഷന്‍ ചെയ്യുമെന്ന് കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു.

Tags: ShipVizhinjam PortRadar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

ഇറാൻ യുദ്ധക്കപ്പൽ IRIS ലവാന്റെ ചിത്രമെടുത്തു; കൊച്ചിയിൽ രണ്ട് മാധ്യമ പ്രവർത്തകർ അറസ്റ്റിൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് പോലീസ്

India

റഡാറിന് കണ്ടെത്താനാകില്ല ; 600 കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും നശിപ്പിക്കും ; ജെറ്റ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന ഡ്രോണുമായി ഇന്ത്യ

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

World

ഒമാനിലും ഇറാന്‍ ആക്രമണം, എണ്ണ കപ്പലിനെയും ആക്രമിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.