കോഴിക്കോട് : നിപ രോഗബാധയെന്ന് സംശയിച്ച് പരിശോധനക്കയച്ച 41 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി.ഹൈ റിസ്ക് പട്ടികയില്‍ പെടുന്നവരും നെഗറ്റീവ് ആണ്. ഇനി 39 പേരുടെ ഫലം കൂടി ലഭിക്കാന്‍ ഉണ്ട്.
സമ്പര്‍ക്ക പട്ടിക തയാറാക്കാന്‍ രോഗികളുടെ ഉള്‍പ്പെടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കും.ഇതിനായി പൊലീസിന്റെ സഹായവും തേടുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കേരളത്തില്‍ പുതിയ നിപ പോസിറ്റീവ് കേസുകളില്ല. സംസ്ഥാനത്തെ നിപ സാഹചര്യം നിയന്ത്രണ വിധേയമാണ്. രണ്ടാം തരംഗം ഇതുവരെ ഉണ്ടായിട്ടില്ലന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
നിലവില്‍ നാല് രോഗികളാണ് സംസ്ഥാനത്തുള്ളത്. അഞ്ച് പേരെ കൂടി രോഗ ലക്ഷണങ്ങളടെ കഴിഞ്ഞ ദിവസം എസോലേഷനിലാക്കിയിട്ടുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇത് വരെ 181 സാമ്പിളുകള്‍ പരിശോധിച്ചു.
അതിനിടെ ,കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് വാര്‍ഡുകളും, ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണാക്കി. ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു.കണ്ടൈന്‍മെന്റ് സോണിലുള്പ്പെട്ടതിനാലാണിത്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ ഉണ്ടാവൂ. എന്നാല്‍ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: