കൊല്ലം: കേന്ദ്ര സര്‍ക്കാരിനെതിരെ സമരാഹ്വാനവുമായി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍. കേന്ദ്രസര്‍ക്കാരിന്റെ സഹകരണവിരുദ്ധ നയങ്ങള്‍ക്കെതിരെ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ മുഴുവന്‍ ഭരണസമിതി അംഗങ്ങളും കുറഞ്ഞത് അഞ്ച് ജീവനക്കാരെയും പങ്കെടുപ്പിക്കണമെന്ന് നി
ര്‍ദേശിച്ച് സഹകരണ സംഘം പ്രസിഡന്റ്/സെക്രട്ടറിമാര്‍ക്ക് ആണ് കത്തയച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയപ്രേരിതമായി ധര്‍ണയ്‌ക്ക് ആളെ കൂട്ടാന്‍ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുന്നത് ഗുരുതര കൃത്യവിലോപമാണ്. ഇത് കൃത്യമായി അറിയുന്ന ഉദ്യോഗസ്ഥരാണ് ചട്ടം ലംഘിച്ച് കത്തയച്ചിരിക്കുന്നത്.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമം കേന്ദ്രനിയമം ആണ്. പാര്‍ലമെന്റ് അംഗീകരിച്ച്, രാഷ്‌ട്രപതി അനുമതി നല്കിയതാണ്. സഹകരണ സംഘങ്ങളുടെ വിഷയങ്ങളില്‍ സംസ്ഥാനത്തും നിയമനിര്‍മാണം നടത്താം. 1969 ലെ കേരള സഹകരണ സംഘം നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന സഹകരണ സംഘങ്ങള്‍ പ്രസ്തുത നിയമം അനുസരിച്ച് രൂപീകരിച്ചിട്ടുള്ള സംഘങ്ങളുമായി മാത്രമെ ലയനം പാടുള്ളൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന ബില്‍ കേരള നിയമസഭ അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍, ഏതെങ്കിലും വിഷയത്തില്‍ കേന്ദ്രനിയമത്തിലെ വ്യവസ്ഥകളും സംസ്ഥാന നിയമത്തിലെ വ്യവസ്ഥകളും തമ്മില്‍ വൈരുദ്ധ്യം ഉണ്ടായാല്‍ കേന്ദ്രനിയമമാണ് നിലനില്ക്കുക.
കേരള നിയമത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ക്രമക്കേടുകളും അഴിമതിയും വര്‍ധിച്ചുവരുന്നതുകൊണ്ട് പൊതുജനങ്ങളില്‍ സഹകരണ സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത കുറഞ്ഞു വരുന്നതിനെ മൂടിവെക്കാനാണ് കേന്ദ്രത്തിനെതിരെയുള്ള സമരാഹ്വാനം. രാഷ്‌ട്രീയപരമായ പ്രസ്താവനകളും സമരാഹ്വാനങ്ങളും സാധാരണയാണെങ്കിലും സര്‍ക്കിള്‍ സഹകരണ യൂണിയന്റെ തീരുമാനം എന്ന ലേബലില്‍ കേന്ദ്രനിയമത്തിനെതിരെ സമരാഹ്വാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത് ചട്ടലംഘനമാണ്.
എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുകയാണ് അസി. രജിസ്ട്രാര്‍മാര്‍ ചെയ്തതെന്ന് സഹ. സംഘം കൊല്ലം ജോ, രജിസ്റ്റാര്‍ എം. അബ്ദുള്‍ ഹാലിം പറഞ്ഞു. അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ സഹകരണ യൂണിയന്‍ സെക്രട്ടറി കൂടിയാണ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സെക്രട്ടറി എന്ന നിലയിലാണ് കത്തയച്ചിരിക്കുന്നത്. ഏതെങ്കിലും സര്‍ക്കാരിനെതിരെ സമരത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആഹ്വാനം ചെയ്യില്ലെന്നും സമരത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക