ചെന്നൈ: സനാതന ധര്‍മ്മം എന്നത് നിരന്തര കര്‍മ്മത്തില്‍ അധിഷ്ഠിതമാണെന്ന് മദ്രാസ് ഹൈക്കോടതി. സനാതന ധര്‍മ്മ വിഷയത്തില്‍ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.
സനാതന ധര്‍മ്മം എന്നത് നിരന്തര കര്‍മ്മത്തില്‍ നിലകൊളളുന്ന ഒന്നാണ്. ഹിന്ദുമതവുമായി ബന്ധപ്പെട്ട ഒന്നിലധികം ഗ്രസ്ഥങ്ങളില്‍ അല്ലെങ്കില്‍ ഹിന്ദു ജീവിതരീതി പിന്തുടരുന്നവരുടെ ഭാഗമായ ഒരു കൂട്ടം കടമകളാണ് സനാതന ധര്‍മ്മം. ഇതില്‍, രാഷ്ട്രത്തോടുള്ള കടമ, ഭരണാധികാരിയോടുള്ള കടമ, ഭരണാധികാരിക്ക് ജനങ്ങളോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കളോടും ഉള്ള കടമ, ദരിദ്രര്‍ ഉള്‍പ്പെടയുള്ള കഷ്ടത അനുഭവിക്കുന്ന സമൂഹത്തെ പരിപാലിക്കുക ഉള്‍പ്പെടെ നിരവധി കാര്യങഅങള്‍ കൂടിചേരുന്നുവെന്നും കോടതി വ്യക്തമാക്കി.
മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുമ്പോള്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ നോക്കേണ്ടത് അനിവാര്യമാണ്. അഭിപ്രായ സ്വാതന്ത്ര്യം നടത്താനുള്ള അധികാരം ഉണ്ടെന്നു കരുതി അത് വിദ്വേഷം പ്രചാരണത്തിന് ഉപയോഗിക്കരുത്. സനാതന ധര്മ്മത്തിന് ആനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങള്‍, സമൂഹത്തില്‍ ഇതിനെ ചൊല്ലിനടക്കുന്ന പ്രശ്നങ്ങളും കാണതിരിക്കാനും കോടതിക്ക് സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ ജസ്റ്റിസ് എന്‍. ശേഷസായി പറഞ്ഞു.
സനാധന ധര്‍മ്മം എന്നത് ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും അത് മാത്രമാണെന്നും എവിടെയോ ഒരു ആശയം അടിയുറച്ചിട്ടുണ്ട്, അത് തെറ്റാണ്. അതിനൊപ്പം തുല്യത ഉള്ള ഒരു രാജ്യത്ത് തൊട്ടുകൂടായ്മ വെച്ചുപൊറുപ്പിക്കാനുമാവില്ല. അത് ‘സനാതന ധര്‍മ്മ’ തത്വങ്ങള്ക്കുള്ളിലായല് പോലും അത് നീക്കപ്പെടണം. ഭരണഘടനയുടെ 17ാം അനുച്ഛേദം പ്രകാരം അത് തൊട്ടുകൂടായ്മക്കെതിരാണ്. അത് മൗലികാവകാശത്തിന്റെ ഭാഗവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: