ജയിലര്‍ എന്ന സിനിമയില്‍ സൂപ്പര്‍താരം രജനികാന്തിന് എതിരായി നിന്ന വര്‍മ്മന്‍ എന്ന വില്ലന്‍ വേഷത്തിലൂടെ ഗംഭീര പ്രകടനമാണ് നടന്‍ വിനായകന്‍ നടത്തിയത്. മെഗാ ഹിറ്റായ ചിത്രത്തിനൊപ്പം വര്‍മ്മന്‍ എന്ന റോളും തെന്നിന്ത്യ മൊത്തത്തില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തനിക്ക് വര്‍മ്മന്‍ ക്യാരക്ടറിന് ലഭിച്ച പ്രതിഫലം സംബന്ധിച്ച് ചിലര്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു എന്നാണ് വിനായകന്‍ പറയുന്നത്.
അഭിമുഖത്തില്‍ വിനാകന്‍ പറയുന്നത് ഇങ്ങനെ, ജയലറിലെ എന്റെ പ്രതിഫലം 35 ലക്ഷം രൂപയൊന്നുമല്ല. പ്രൊഡ്യൂസര്‍ കേള്‍ക്കേണ്ട. അതൊക്കെ നുണയാണ്. ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ട്. ചിലര്‍ക്ക് എനിക്കിത്രയൊക്കെ പൈസ കിട്ടി എന്ന് സഹിക്കാന്‍ പറ്റുന്നില്ല അതാണ് ഇങ്ങനെ നാട്ടിലുള്ള വിഷങ്ങൾ എഴുതി വിടുന്നതാണ്.
ജയിലര്‍ ഇത്രയും വലിയ വിജയമാകുമെന്ന് കരുതിയില്ലെന്നും. ജീവിതത്തിലെ ഏറ്റവും വലിയൊരു ഹിറ്റാണ് ജയിലരെന്നും വിനായകന്‍ പറഞ്ഞു. ഇതൊക്കെ ഒരു ഭാഗ്യം ആണ്. സംവിധായകൻ നെൽസണും പടം കണ്ട ജനവും ഹാപ്പിയാണ് . മറ്റുള്ളവര്‍ എന്തെങ്കിലുമൊക്കെ പറയട്ടെ .ജയിലറിലെ വര്‍മന്‍ എന്ന കഥാപാത്രം ഒരു വര്‍ഷ കാലത്തോളം ഹോള്‍ഡ് ചെയ്തു. ഇത്രയും കാലം താന്‍ മുഴുകിയ മറ്റൊരു കഥാപാത്രം ഇല്ലെന്നം വിനായകന്‍ പറഞ്ഞു.
ഇത്രയൊക്കെയെ വിനായകന് കിട്ടേണ്ടു എന്ന് ചിന്തിക്കുന്നവരാണ് അവരൊക്കെ. എന്നെ പൊന്നു പോലെയാണ് അവർ ഷൂട്ടിംഗ് ലൊക്കേഷനുകളിലൊക്കെ കൊണ്ടുനടന്നത്. എനിക്ക് അത്രയൊക്കെ മതി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം കിട്ടുന്നുണ്ടെങ്കിൽ അത് മതി. ആളുകൾ എന്തെങ്കിലും പറയട്ടെ എന്ന് വിനായകന്‍ പറഞ്ഞു.
20 കൊല്ലമെടുത്തു ഞാൻ ഒന്ന് ഇരിക്കാൻ. രാജീവിന്റെ കമ്മട്ടിപ്പാടത്തോട് കൂടിയാണ് ഞാൻ ഒന്ന് ഇരുന്നത്. ഇല്ലെങ്കിൽ ഇപ്പോഴും ഞാൻ ജൂനിയർ ആർട്ടിസ്റ്റ് ആയി നിൽക്കേണ്ടി വന്നേനെ എന്നും വിനായകന്‍ പറഞ്ഞു. സിനിമയിൽ അല്ലാതെ പുറത്ത് ഇറങ്ങി അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമില്ലെന്നും. അതാണ് ഞാൻ പുറത്തേക്ക് അധികമായി പോകാത്തതെന്നും വിനായകന്‍ പറഞ്ഞു. ഞാൻ കമ്മ്യൂണിസ്റ്റ് അല്ല, സോഷ്യലിസ്റ്റ് ആണ്. ദൈവ വിശ്വാസിയാണ് വിനായകന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: