Categories: Kerala

നിപ: അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി തമിഴ്‌നാടും കര്‍ണ്ണാടകയും; ചെക്‌പോസ്റ്റുകളില്‍ ജീവനക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം

കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ, ബാവലി, മൂലഹൊളള, തോല്‍പ്പെട്ടി ചെക്‌പോസ്റ്റുകളിലും തമിഴ്‌നാട് അതിര്‍ത്തികളായ പാട്ടവയല്‍, താളൂര്‍, എരുമാട് ഉള്‍പ്പെടെ 11 ഇടങ്ങളിലും കര്‍ണ്ണാടക, തമിഴ്‌നാട് ആരോഗ്യവകുപ്പുകളാണ് പരിശോധന ആരംഭിച്ചത്.

Published by

കല്‍പ്പറ്റ: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തമിഴ്‌നാടും കര്‍ണ്ണാടകയും അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി.

കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ, ബാവലി, മൂലഹൊളള, തോല്‍പ്പെട്ടി ചെക്‌പോസ്റ്റുകളിലും തമിഴ്‌നാട് അതിര്‍ത്തികളായ പാട്ടവയല്‍, താളൂര്‍, എരുമാട് ഉള്‍പ്പെടെ 11 ഇടങ്ങളിലും കര്‍ണ്ണാടക, തമിഴ്‌നാട് ആരോഗ്യവകുപ്പുകളാണ് പരിശോധന ആരംഭിച്ചത്.

ഡോക്ടറും നഴ്‌സുമാരും ഉള്‍പ്പെടുന്ന സംഘം കേരളത്തില്‍ നിന്നുവരുന്ന വാഹനങ്ങള്‍ തടഞ്ഞ് ആര്‍ക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും എത്തുന്ന യാത്രക്കാരുടെ ശരീര ഊഷ്മാവും പരിശോധിക്കുന്നുണ്ട്. അതിനുശേഷമാണ് കര്‍ണ്ണാടകയിലേക്ക് കടത്തിവിടുന്നത്.

ചെക്‌പോസ്റ്റുകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. തമിഴ്‌നാടിന്റെ പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു. പരിശോധന കര്‍ശനമാക്കിയതോടെ കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by