തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടൂ, പിഡിസി, കേരള സര്‍ക്കാര്‍ അംഗീകൃത ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് മലയാളം റോവര്‍ യോഗ്യത, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് എന്നിവയാണ് യോഗ്യത്. 22-നും 42-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
കേന്ദ്ര-കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. അപേക്ഷകള്‍ തപാല്‍ മുഖേനയോ നേരിട്ടോ ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്. സെപ്റ്റംബര്‍ 30 ആണ് അവസാന തീയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: