തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കെഎസ്ഇബിയ്ക്ക് അപ്രതീക്ഷിത ആശ്വാസവുമായി മദ്ധ്യപ്രദേശ് വൈദ്യുതി ബോര്‍ഡ്. 200 മെഗാവാട്ട് വൈദ്യുതി നല്കി കേരളത്തെ സഹായിച്ചിരിക്കുകയാണ് മദ്ധ്യപ്രദേശ് വൈദ്യുതി ബോര്‍ഡ്. അടുത്ത വര്‍ഷം തിരികെ നല്‍കാമെന്ന വ്യവസ്ഥയിന്മേലാണ് വൈദ്യുതി നല്‍കിയിരിക്കുന്നത്. വ്യവസ്ഥ അനുസരിച്ച് കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് മദ്ധ്യപ്രദേശില്‍ നിന്നും വൈദ്യുതി ലഭിച്ചു തുടങ്ങി. ഒരു മാസമാണ് വൈദ്യുതി ലഭിക്കുക. ടെന്‍ഡര്‍ ഇല്ലാതെ സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കൈമാറിയിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് മഴയുടെ അളവില്‍ കുറവ് അനുഭവപ്പെട്ടതോടെ വൈദ്യുതി ഉത്പാദനത്തിലും ഉപഭോഗത്തിലും വലിയ വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഡാമുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: