തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരത്തിന് മുകളില്‍ കയറി മദ്ധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. ആക്കുളം സ്വദേശി ശിശുപാലനാണ് മരത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കിയത്. ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്നിതാണ് ഇയാളെന്നാണ് സൂചന. മരത്തിന് മുകളില്‍ കയറിയ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് താഴെയിറക്കിയത്.
ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് പോലീസ് പറയുന്നത്. മുമ്പും സമാനരീതിയില്‍ മരത്തിന് മുകളില്‍ കയറി ശിശുപാലന് ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: